സംയുക്ത ആശുപത്രിയിൽ കിടന്നപ്പോൾ ബിജു മേനോന്റെ മുഖത്ത് വല്ലാത്തൊരു പതർച്ചയുണ്ടായിരുന്നു, സംയുക്തയോടുള്ള പ്രണയം പരസ്യമായത് അതിലായിരുന്നു, കമൽ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ. ബിജു മേനോനുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് നടി. അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സംയുക്തയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്കിടയിലേക്ക് എത്തുന്നുണ്ട്. യോഗയും കുടുംബകാര്യങ്ങളുമായി ഒക്കെ തിരക്കിലാണ് താരം. ഇടയ്ക്ക് ചില പരസ്യ ചിത്രങ്ങളിൽ സംയുക്ത വർമ പ്രത്യക്ഷപ്പെട്ടിരുന്നു.
സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകർത്തുകയായിരുന്നു ഇവർ. ലൊക്കേഷനിൽ വെച്ച് പരസ്പരം സംസാരിക്കാറില്ലായിരുന്നു ഇവർ. മധുരനൊമ്പരക്കാറ്റ് ചിത്രീകരണത്തിനിടയിലാണ് ഇവരുടെ പ്രണയം കമൽ മനസിലാക്കിയത്. അതേക്കുറിച്ച് പറഞ്ഞുള്ള കമലിന്റെ വാക്കുകൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.
ആരെവിടെ പ്രണയിച്ചാലും എനിക്കത് കൃത്യമായി മനസിലാവും. ബിജു മേനോന്റെയും സംയുക്തയുടെയും പ്രണയം ഞാൻ നേരത്തെ മനസിലാക്കിയിരുന്നു. ബസിൽ പോയിക്കോണ്ടിരുന്ന സീൻ എടുക്കുമ്പോൾ ഒരു സീറ്റിലിരിക്കുകയാണ് ഇരുവരും. സ്വഭാവികമായും അവർക്ക് സംസാരിക്കാം, എന്നാൽ രണ്ടാളും ഭയങ്കര എയർ പിടിച്ചിരിക്കുകയാണ്. രണ്ടുമൂന്ന് ദിവസം ബസിലുള്ള സീനുകളുണ്ടായിരുന്നു.
സംയുക്തയുമായി എന്തെങ്കിലും പിണക്കമുണ്ടോയെന്ന് ഞാൻ ബിജുവിനോട് ചോദിച്ചിരുന്നു. ഹേയ്, ഒന്നുമില്ലെന്നായിരുന്നു മറുപടി. പിന്നെന്താണ് ഇങ്ങനെ എയർ പിടിച്ചിരിക്കുന്നത്. വേറെന്തൊക്കെയോ ആലോചിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് സുകു എന്നോട് ഇത് വേറെന്തിനോ ഉള്ള പോക്കാണെന്ന് പറഞ്ഞത്. ക്ലൈമാക്‌സിൽ സ്‌കൂൾ വീഴുന്ന സമയത്ത് കാറ്റും പൊടികളുമൊക്കെയായിരുന്നു. വല്ലാണ്ട് പൊടിയായപ്പോൾ സംയുക്തയെ കാണുന്നുണ്ടായിരുന്നില്ല. അവിടെ വീണ് കിടക്കുകയായിരുന്നു. പൊടി കാരണം ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. അങ്ങനെ സംയുക്തയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ഡ്രിപ്പ് ഒക്കെ ഇട്ടപ്പോൾ ആൾ ഓക്കെയായി.
വൈകിട്ട് ഞാൻ സംയുക്തയെ കാണാൻ ചെല്ലുമ്പോൾ ബിജു അവിടെയുണ്ടായിരുന്നു. എന്നെ കണ്ടതോടെ ആകെ ടെൻഷനായിരുന്നു. എന്താ ബിജുവിന് ഇത്ര ടെൻഷൻ എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല സാർ, ഞാനിപ്പോ വന്നതേയുള്ളൂ എന്നായിരുന്നു പറഞ്ഞത്. ആ ടെൻഷനിൽ എനിക്ക് കാര്യം പിടികിട്ടി. അത്രയും സിൻസിയറായിട്ടുള്ള പ്രണയം ബിജുവിനോട് സംയുക്തയോടെ തുടങ്ങിയിരുന്നു.
ഒന്നിച്ച് സിനിമകൾ ചെയ്തിരുന്ന സമയത്തായിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും പ്രണയത്തിലായത്. ലൊക്കേഷനിൽ വെച്ച് ഇരുവരും പരസ്പരം സംസാരിക്കാറില്ലായിരുന്നു. ഇതായിരുന്നു പലരും ശ്രദ്ധിച്ചത്. അങ്ങനെയാണ് ഇരുവരും രഹസ്യമാക്കി വെച്ച് പ്രണയം പരസ്യമായത്. വിവാഹത്തോടെയായി സംയുക്ത അഭിനയത്തിൽ നിന്നും ബ്രേക്കെടുക്കുകയായിരുന്നു.
0 Comments