ദിലീപുമായി ഇന്നും നല്ല സൗഹൃദം.. സീരിയൽ നടി അനിത നായരെ ഓർമ്മയുണ്ടോ ?


നായികയായിട്ടാണ് അനിത നായർ മലയാള സിനിമയിലെത്തുന്നത്. അതും 18 വർഷങ്ങൾക്കു മുൻപ് കലാഭവൻ മണി നായകനായ മൈ ഡിയർ കരടിയിൽ. അത്യാവശ്യം ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ തന്നെയായിരുന്നു. ജഗതി ശ്രീകുമാറും പ്രേംകുമാറും സലിംകുമാറും ബൈജുവും ഒക്കെ ഈ സിനിമയിൽ വേഷമിട്ടിരുന്നു.

ആദ്യ സിനിമയിൽ നായികയായി എങ്കിലും പിന്നീട് അനിതയെ തേടി നായിക വേഷം ഒന്നും വന്നില്ല. ജോക്കറിൽ നിശാന്ത് സാഗറിന്റെ ജോഡിയായി ലഭിച്ച വേഷം അത്യാവശം ശ്രദ്ധിക്കപ്പെട്ടു. ഈ സിനിമയിൽ ദിലീപ് ആയിരുന്നു നായകൻ. സിനിമയിൽ പിന്നീട് അനിത നായർക്ക് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചില്ല.

സിനിമയിൽ അവസരം കുറഞ്ഞതിനെത്തുടർന്ന് സീരിയലിൽ എത്തിയ അനേകം പേരിൽ ഒരാളാണ് അനിത നായർ. പക്ഷേ സീരിയൽ രംഗത്തും അവർക്ക് അങ്ങനെ പേര് എടുക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ വേഷങ്ങൾക്ക് കുറവുണ്ടായിരുന്നില്ല. സീരിയൽ താരമായ മധു മേനോനെയാണ് അനിത വിവാഹം കഴിച്ചത്. ഇത് അത്യാവശ്യം വാർത്തയാവുകയും ചെയ്തിരുന്നു.

കൈരളി ടിവിയിലെ കുക്കർ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു അനിത നായർ ശരിക്കും കുപ്രസിദ്ധയാകുന്നത്. അത്തരം തെറിവിളിയായിരുന്നു അവർ ലക്ഷ്മി നായർക്ക് നേരെ നടത്തിയത്. കേട്ടാൽ അരയ്ക്കുന്ന പച്ചക്കറികൾ. ആ സംഭവത്തിൽ പിന്നീട് അനിത നായരുടെ വിശദീകരണവും പുറത്തുവന്നു. താൻ മാത്രമല്ല തന്നെ വിളിച്ചിട്ടുണ്ട് എന്നായിരുന്നു അനിത പറഞ്ഞത്.

ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായതിനുശേഷം ഒരു സീരിയൽ നിർമ്മാതാവുമായി അനിത പ്രശ്നമുണ്ടാക്കിയിരുന്നതായും ആരോപണം ഉണ്ട്. എന്തായാലും നല്ല പബ്ലിസിറ്റിയാണ് ഇപ്പോൾ അനിതയ്ക്ക് ഉള്ളത്. ഇതെല്ലാം തന്റേ കുടുംബത്തിന് ബാധിക്കുന്നില്ല എന്നും പറയുന്നു.