എനിക്ക് എൻറെതായ കാര്യങ്ങൾ അവതരിപ്പിക്കാൻ അല്ലെങ്കിൽ എനിക്ക് സന്തോഷം ലഭിക്കുന്ന കാര്യം ചെയ്യാനൊന്നും സിനിമയിൽ ഒരു അവസരം കിട്ടിയിരുന്നില്ല..എന്നാൽ ഇപ്പോൾ അങ്ങനെ അല്ല ..സ്വാസിക

മലയാളികൾക്ക് സുപരിചിതയായ താരമാണ് സ്വാസിക വിജയ് .മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം സിനിമാ മേഖലയിൽ വന്നിട്ട് പത്ത് വർഷം ആയെങ്കിലും ഇപ്പോഴാണ് നല്ല അവസരങ്ങൾ താരത്തെ തേടിയെത്തിയത് എന്ന് സ്വാസിക തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് .

സ്വാസിക അഭിനയിച്ച അഞ്ചു ചിത്രങ്ങളാണ് അടുത്ത് റിലീസ് ആയിട്ടുള്ളത്.സ്വാസികയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം. ഈ ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിക്കുന്നത് .


ചിത്രത്തിൻറെ ടീസറും ട്രെയിലറും പുറത്തിറങ്ങിയപ്പോൾ സ്വാസിക ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് .എന്നാൽ അതിനെല്ലാം വ്യക്തമായ മറുപടിയും സ്വാസിക നൽകിയിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ തനിക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സിനിമയിൽ അവസരംലഭിച്ചിരുന്നില്ല എന്ന് പറയുകയാണ് സ്വാസിക. സ്വാസികയുടെ വാക്കുകൾ ഇങ്ങനെയാണ് ,ഇത്രയും നാളായിട്ടും ഞാൻ എവിടെയെങ്കിലും ഒക്കെ എത്തുന്നുണ്ടെന്ന് എന്ന തോന്നൽ ഉണ്ടെങ്കിലും എനിക്ക് എൻറെതായ കാര്യങ്ങൾ അവതരിപ്പിക്കാൻ അല്ലെങ്കിൽ എനിക്ക് സന്തോഷം ലഭിക്കുന്ന കാര്യം ചെയ്യാനൊന്നും സിനിമയിൽ ഒരു അവസരം കിട്ടിയിട്ടില്ല .എല്ലാ സിനിമയിലും ഉണ്ട് ഞാൻ. പക്ഷെ ഒരു 15 മിനിറ്റ് ഒക്കെയാണ് വരുന്നത്.

ചായ കുടിക്കുന്നു, കരയുന്നു ,
പോകുന്നു എന്നല്ലാതെ ആ സിനിമ തീയേറ്ററിൽ കാണുമ്പോൾ നമുക്ക് സന്തോഷം ലഭിക്കുന്ന ഒരു കഥാപാത്രം ചെയ്യാൻ എനിക്ക് പറ്റിയില്ല .അപ്പോൾ അങ്ങനെയിരിക്കുന്ന സമയത്ത് എന്നെ മൊത്തമായിട്ട് എന്നെ സിനിമയ്ക്ക് ആവശ്യമാണ്, ഞാനത് ചെയ്താൽ നന്നായിരിക്കും എന്നൊക്കെ പറഞ്ഞ് ഒരാൾ വന്നു . എന്നെ വിശ്വസിച്ച് ഒരു കഥാപാത്രം ഏൽപ്പിക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് ദൈവമേ എനിക്ക് വേണ്ടി ഒരാൾ വന്നല്ലോ എന്നായിരിക്കും ആദ്യം ചിന്തിക്കുക .അതിനു ശേഷമായിരിക്കും ആളുകൾ എന്താണ് ചിന്തിക്കുക എന്തുപറയും എന്നൊക്കെ കരുതുക .അതൊക്കെ രണ്ടാമത് ചിന്തിക്കുന്ന കാര്യങ്ങളാണ്. നമ്മൾ ആർട്ടിസ്റ്റുകൾ എല്ലാവരോടും എനിക്ക് പറയാനുള്ളത് നമ്മുടെ മനസ്സ് പറയുന്നത് ചെയ്യുക എന്നതാണ് .മൊത്തം സമൂഹത്തെ പ്രീതിപ്പെടുത്തി അവരുടെ നല്ല സർട്ടിഫിക്കറ്റ്,
കൊണ്ട് നമുക്ക് ഒരിക്കലും ജീവിക്കാൻ കഴിയില്ല. എന്തൊക്കെ ചെയ്താലും ആളുകൾ കൊള്ളില്ല എന്നേ പറയാനുള്ളൂ .ഞാൻ എൻറെ സീത സീരിയൽ ചെയ്യുമ്പോൾ ഇഷ്ടപ്പെടുന്നവരെ പോലെ ഇഷ്ടപ്പെടാത്ത ഒരുപാട് പേർ ഉണ്ടായിരുന്നു .എന്നുവച്ച് എനിക്ക് അത് ചെയ്യാതിരിക്കാൻ കഴിയില്ലല്ലോ. അങ്ങനെ എൻറെ മനസ്സിൽ ഒരു വിശ്വാസമുണ്ടായിരുന്നു .നെഗറ്റീവ് പറഞ്ഞാലും എവിടെയെങ്കിലും പോസിറ്റീവ് ഉണ്ടാകും എന്ന് .ഞാൻ ഹാപ്പി ആയിരിക്കും എന്ന് അറിയാമായിരുന്നു. ഇന്ന് എൻറെ സിനിമയെ കുറിച്ച് ആളുകൾ സംസാരിക്കുന്നു. ബുക്മൈഷോയിൽ എൻറെ ഫോട്ടോയും പേരൊക്കെ വരുന്നു. എൻറെ ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഞാൻ ദുബായിൽ പോകുന്നു .അതൊക്കെ ഞാൻ ഒരുപാട് നാളായി സ്വപ്നം കണ്ട് കാര്യങ്ങൾ എന്നാണ് സ്വാസിക ഒരു അഭിമുഖത്തിൽ പറയുന്നത്.