വീട്ടിൽ കറി വേപ്പ് ഉള്ളവരും ഇതുവരെ വെച്ച് പിടിപ്പിക്കാത്തവരും അറിഞ്ഞാൽ” പണ്ടുകാലത്തുള്ളവർ കറിവേപ്പിനെക്കുറിച്ചു പറയുന്നത് ഒരില ഉണ്ടെങ്കിൽ ആയിരം ഗുണങ്ങൾ എന്നാണ്. നാട്ടുവൈദ്യത്തിലും ഒറ്റമൂലിയിലും ഒരു പ്രധാനി തന്നെയാണ് കറിവേപ്പില. ആരോഗ്യസംരക്ഷണത്തിൽ മാത്രമല്ല കേശസൗന്ദര്യത്തിനും ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മറ്റു പച്ചക്കറികളെക്കാൾ വിഷം ആഗിരണം ചെയ്യുന്നതിനുള്ള കഴിവ് ഇവക്കുണ്ട്. അതുകൊണ്ട് തന്നെ ഇവയിലെ വിഷാംശം എത്ര കഴുകിയാലും വെള്ളത്തിലിട്ട് വെച്ചാലും പോവുകയില്ല. അതുകൊണ്ട് തന്നെ കറിവേപ്പിലയിൽ തളിച്ചിരിക്കുന്ന കീടനാശിനികൾ ഇല്ലാതാക്കാൻ സാധിക്കുകയില്ല. ഈ ഒരു കാര്യം മനസിലാക്കി കൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും ഒരു കറിവേപ്പ് എങ്കിലും വീട്ടിൽ കറിവേപ്പ് വെച്ച് പിടിപ്പിക്കുവാൻ ശ്രദ്ധിക്കാറുണ്ട്. കറിവേപ്പ് വേര് പിടിക്കുവാനും തഴച്ചു വളരാനും കുറച്ചു പ്രയാസമാണ്.
കറിവേപ്പിന്റെ ഗുണങ്ങളെ കുറിച്ചും അത് വീട്ടിൽ വെച്ച് പിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും നമുക്കിവിടെ പരിചയപ്പെടാം. വീട്ടിൽ കറിവേപ്പ് ഉള്ളവർ കമന്റ് ചെയ്യുവാൻ മറക്കല്ലേ. ദഹനപ്രശ്നങ്ങൾക്കുള്ള പരിഹാരമാര്ഗമായി കറിവേപ്പ് ഉപയോഗിക്കാവുന്നതാണ്. കൃമിശല്യം അകറ്റുന്നതിന് ഇത് ഏറെ മികച്ചതാണ്. കറിവേപ്പില ഇഞ്ചി ചേർത്ത് മോരിനൊപ്പം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് ഏറെ ഉത്തമം.
കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..
Credits: Easy Tips 4 U
0 Comments