സീതാ കല്യാണം എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നതിന് ഇടയിലാണ് ഞാന്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിയ്ക്കാന്‍ തുടങ്ങിയത്. എത്ര ഹെക്ടിക് ആയ ഷൂട്ടിങ് ആണെങ്കിലും രാവിലെയും വൈകിട്ടും ഉള്ള പ്രാര്‍ത്ഥന ഞാന്‍ മുടക്കിയില്ല. അതിനിടയില്‍ കൊവിഡ് വന്നു. ഷൂട്ടിങ് മുടങ്ങി. ആ സമയത്ത് ആണ് അമ്മയ്ക്ക് കാന്‍സര്‍ ആണ് എന്ന് അറിയുന്നത്. അതോടെ ഞാന്‍ വീണ്ടും തളര്‍ന്നു. പക്ഷെ പ്രാര്‍ത്ഥന മുടക്കിയില്ല. അമ്മയുടെ ആരോഗ്യത്തിന് വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിച്ചു. ദൈവം സഹായിച്ച് അമ്മയ്ക്ക് കുഴപ്പം ഒന്നും ഉണ്ടായില്ല
കൊവിഡ് കാരണം ലോകം മുഴുവന്‍ ലോക്ക് ഡൗണില്‍ നില്‍ക്കുന്ന സമയത്ത്, അമ്മ കാന്‍സറിന്റെ നടുവില്‍ നില്‍ക്കുന്ന സമയത്ത് അനിയന് കല്യാണം നടക്കുക എന്നത് വീണ്ടും വെല്ലുവിളി നിറഞ്ഞ കാര്യം തന്നെയായിരുന്നു. പക്ഷെ രണ്ട് വര്‍ഷം നടക്കാതിരുന്ന അനിയന്റെ വിവാഹം 2019 സെപ്റ്റംബര്‍ മാസത്തിന് മുന്നെ അതിന്റെ സൂചന നല്‍കി. സെപ്റ്റംബര്‍ മാസത്തിന് മുന്‍പ് ഒരു ആലോചന വന്നു. അതും വീട്ടില്‍ നിന്ന് അധികം ദൂരത്ത് നിന്ന് അല്ലാതെ തന്നെ. ഞങ്ങള്‍ കുട്ടിയെ പോയി കണ്ടു, സഹോദരന് ഇഷ്ടപ്പെട്ടു. സെപ്റ്റംബറില്‍ തന്നെ കല്യാണം ഉറപ്പിച്ചു. നവംബറില്‍ കല്യാണം നടന്നു.
എനിക്ക് ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. പക്ഷെ അതൊന്നുമല്ല ഞാന്‍ കൃപാസനത്തില്‍ പോയി പ്രാര്‍ത്ഥിച്ചത്. ഞാന്‍ കാരണം എന്റെ സഹോദരന്റെ ജീവിതം ഒന്നും അല്ലാതെയാവുക എന്നത് എനിക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത വേദനയാണ്. അത് നടക്കണം എന്ന് മാത്രമാണ്. എന്റെ ആഗ്രഹം എന്താണോ, അത് ഞാന്‍ പറഞ്ഞ സമയത്ത് തന്നെ സാധിച്ചു കിട്ടി. ഒരു അത്ഭുതമായിട്ടാണ് എനിക്ക് തോന്നിയത്.അന്ന് ഞാന്‍ വച്ച ഉടമ്പടിയില്‍ എന്റെ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചും പറഞ്ഞിരുന്നു. അവിടെയും ദൈവത്തിന്റെ കരങ്ങള്‍ എന്നിലുണ്ട് എന്ന് എനിക്ക് ബോധ്യമായി.
എനിക്ക് ബിഗ്ഗ് ബോസ് പോലൊരു ഷോ കിട്ടി. അതിന് ശേഷം ഒന്ന് കഴിഞ്ഞ് അടുത്തത് എന്ന നിലയില്‍ എനിക്ക് വര്‍ക്കുകള്‍ വന്നുകൊണ്ടേയിരിയ്ക്കുന്നു. എല്ലാവരും കൊവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും എനിക്ക് ദൈവത്തിന്റെ സ്പര്‍ശനം കിട്ടി.എന്റെ കുടുംബത്തില്‍ ഉണ്ടായ ഒരു സാമ്പത്തിക തട്ടിപ്പും കേസും കോടതിയും അതിജീവിച്ച് വന്നത് എങ്ങിനെയാണെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ആ ഒരു അവസ്ഥ വളരെ അധികം ഭീകരമായിരുന്നു. ആ അവസ്ഥയില്‍ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ച് പോവും. പക്ഷെ ദൈവം എന്നെ കൈവിട്ടില്ല. ജീവിക്കാനുള്ള ധൈര്യം എനിക്ക് നല്‍കിയത് ദൈവം തന്നെയാണ്. പ്രാര്‍ത്ഥനയുടെ മഹത്വം ഞാന്‍ മനസ്സിലാക്കിയതും എന്റെ ഈ അനുഭവങ്ങളിലൂടെയാണ്- ധന്യ മേരി വര്‍ഗ്ഗീസ് പറഞ്ഞു
0 Comments